ല​​​ക്‌​​​നോ:​​​ ഉ​​​ത്ത​​​ര്‍പ്ര​​​ദേ​​​ശി​​​ലെ ക​​​നൗ​​​ജ് റെ​​​യി​​​ല്‍വേ സ്‌​​​റ്റേ​​​ഷ​​​നി​​​ല്‍ ന​​​വീ​​​ക​​​ര​​​ണ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ടെ കെ​​​ട്ടി​​​ടം ത​​​ർ​​​ന്നു​​​വീ​​​ണു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ 20 പേ​​​ര്‍ക്കു പ​​​രി​​​ക്കേ​​​റ്റു. മൂ​​​ന്നു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. 23 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ട​​​ര​​​യോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ ജ​​​ന​​​ക്കൂ​​​ട്ടം പൊ​​​ടി​​​പ​​​ട​​​ല​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ പെ​​​ട്ട​​​തോ​​​ടെ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ക്ക​​​ത്തി​​​ൽ ഏ​​​റെ ദു​​​ഷ്ക​​​ര​​​മാ​​​യി​​​രു​​​ന്നു. റെ​​​യി​​​ല്‍വേ സ്‌​​​റ്റേ​​​ഷ​​​നി​​​ലെ ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 35ഓ​​​ളം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് നി​​​ര്‍മാ​​​ണ​​​സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.


കോ​​​ണ്‍ക്രീ​​​റ്റ് അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള്‍ക്കി​​​ട​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​വ​​​രെ പു​​​റ​​​ത്തെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് മു​​​ന്‍ഗ​​​ണ​​​ന ന​​​ല്‍കു​​​ന്ന​​​തെ​​​ന്ന് ക​​​നൗ​​​ജ് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള ബി​​​ജെ​​​പി എം​​​എ​​​ല്‍എ​​​യും ഉ​​​ത്ത​​​ര്‍പ്ര​​​ദേ​​​ശി​​​ലെ സാ​​​മൂ​​​ഹി​​​കക്ഷേ​​​മ മ​​​ന്ത്രി​​​യു​​​മാ​​​യ അ​​​സീം അ​​​രു​​​ണ്‍ പ​​​റ​​​ഞ്ഞു.