ജാതി സെൻസസ് തീരുമാനം ഉടനെന്ന് കർണാടക മുഖ്യമന്ത്രി
Monday, January 13, 2025 2:59 AM IST
വിജയനഗര: സംസ്ഥാനത്ത് ജാതി സെൻസസ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ കർണാടക സർക്കാർ തയാറെടുക്കുന്നു. ഇതു സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സൂചന നല്കി .
പിന്നാക്കവിഭാഗ കമ്മീഷൻ ചെയർപേഴ്സൺ കെ. ജയപ്രകാശ് ഹെഡ്ഗെയുടെ നേതൃത്വത്തിൽ 2024 ഫെബ്രുവരി 29നാണ് സാമൂഹിക-സാന്പത്തിക-വിദ്യാഭ്യാസ സർവേ റിപ്പോർട്ട് എന്ന ജാതി സെൻസസ് റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിക്കപ്പെട്ടത്.
ഇതിനായി സർക്കാർ 169 കോടി രൂപ മുടക്കി. ഇനി ചർച്ചകളും തീരുമാനങ്ങളുമാണുണ്ടാവേണ്ടതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. അടുത്ത മന്ത്രിസഭാ യോഗം ജാതി സെൻസസ് ചർച്ച ചെയ്യുമെന്ന് ജനുവരി രണ്ടിന് മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞിരുന്നു.