അല്ലു അർജുന് വിദേശത്തു പോകാം
Sunday, January 12, 2025 1:47 AM IST
ഹൈദരാബാദ്: പുഷ്പ 2ന്റെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ തിയറ്റിൽ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിസ്ഥാനത്തുള്ള സൂപ്പർ താരം അല്ലു അർജുന്റെ ജാമ്യവ്യവസ്ഥകളിൽ ഇളവ്.
ചിക്കഡ്പള്ളി പോലീസ് സ്റ്റേഷനിൽ എല്ലാ ഞായറാഴ്ചയും ഹാജരാകണം എന്നതിനു പുറമേ വിദേശയാത്രയ്ക്കുള്ള വിലക്കും നംപള്ളി കോടതി റദ്ദാക്കി. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി, സ്റ്റേഷനിലെത്താനുള്ള വ്യവസ്ഥയിൽ ഇളവ് വേണമെന്ന് നടൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ആവശ്യമെങ്കിൽ അന്വേഷണസംഘത്തിന് നടനെ വിളിച്ചുവരുത്താമെന്നും കോടതി പറഞ്ഞു.