യുവജനങ്ങൾ ഇന്ത്യയെ വികസിത രാജ്യമാക്കും: പ്രധാനമന്ത്രി
Monday, January 13, 2025 2:59 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ യുവാക്കളുടെ ജനസംഖ്യ വികസിത രാഷ്ട്രമാക്കാൻ രാജ്യത്തെ പര്യാപ്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ യുവജന ദിനത്തിൽ സംഘടിപ്പിച്ച വികസിത് ഭാരത് യംഗ് ലീഡേഴ്സ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസിത് ഭാരത് അതിന്റെ നയത്തിലും തീരുമാനത്തിലും നയിച്ചുതുടങ്ങുന്പോൾ ഇന്ത്യയെ തടുക്കാൻ ഒരു ശക്തിക്കും കഴിയില്ല. ലോകത്തിലെ മൂന്നാമത്തെ സാന്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുകയാണെന്നും മോദി പറഞ്ഞു.