ഉത്തരാഖണ്ഡിൽ ബസ് അപകടത്തിൽ 5 മരണം
Monday, January 13, 2025 2:59 AM IST
ഡെറാഡുൺ: ഉത്തരാഖണ്ഡിലെ പൗരിയിൽ ബസ് കനാലിലേക്കു വീണ് അഞ്ചുപേർ മരിച്ചു. 17 പേർക്കു പരിക്കേറ്റു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്.
ദാഹൽചുരിയിൽനിന്ന് പൗരിയിലേക്കു 22 യാത്രക്കാരുമായി വരികയായിരുന്ന ബസ് പൗരിയിലെ ശ്രീനഗർ മേഖലയിൽ ദാഹൽചുരിയിൽ 100 മീറ്റർ താഴ്ചയിലേക്കു പതിക്കുകയായിരുന്നു. നാലുപേർ സംഭവസ്ഥലത്തുവച്ച് മരണമടഞ്ഞു.