ബോംബ് സ്ഫോടനം മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു
Monday, August 12, 2024 2:31 AM IST
ഇംഫാൽ: മണിപ്പുരിൽ ബോംബ് സ്ഫോടനത്തിൽ മുൻ എംഎൽഎ യാംതോംഗ് ഹാവോകിപ്പിന്റെ ഭാര്യ കൊല്ലപ്പെട്ടു. കാംഗ്പോക്പി ജില്ലയിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മുൻ എംഎൽഎയുടെ വീടിനു സമീപമായിരുന്നു ബോംബ് പൊട്ടത്.
പരിക്കേറ്റ സപാം ചാരുബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സ്ഫോടനം നടന്ന സമയം യാംതോംഗ് ഹാവോകിപ് വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാരെ രക്ഷപ്പെട്ടു.