മണിപ്പുരിൽ വെടിവയ്പ്; നാലു കുക്കികൾ കൊല്ലപ്പെട്ടു
Monday, August 12, 2024 2:31 AM IST
ഇംഫാൽ: മണിപ്പുരിൽ വില്ലേജ് വോളന്റിയർമാരും തീവ്രവാദികളും തമ്മിലുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. തെങ്നോപാൽ ജില്ലയിലായിരുന്നു സംഭവം.
കൊല്ലപ്പെട്ട നാലു പേരും കുക്കി വിഭാഗക്കാരാണ്. കുക്കി ലിബറേഷൻ ഫ്രണ്ട് (യുകെഎൽഎഫ്) തീവ്രവാദിയും മൂന്നു വില്ലേജ് വോളന്റിയർമാരുമാണ് വെള്ളിയാഴ്ച മോൽനോം മേഖലയിൽ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടത്. യുകെഎൽഎഫ് ചെയർമാൻ എസ്.എസ്. ഹാവോകിപ്പിന്റെ വീട് വില്ലേജ് വോളന്റിയർമാർ തീവച്ചു നശിപ്പിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.