മധ്യപ്രദേശിൽ പരിശീലന വിമാനം തകർന്ന് രണ്ട് പൈലറ്റുമാർക്ക് പരിക്ക്
Monday, August 12, 2024 1:25 AM IST
ഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം തകർന്ന് രണ്ടു പൈലറ്റുമാർക്കു പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ആയിരുന്നു അപകടം. രണ്ടു പേർക്ക് യാത്ര ചെയ്യാവുന്ന ചെറുവിമാനമായ സെസ്ന 152 ആണു തകർന്നത്.
എൻജിൻ തകരാറാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്. പരിക്കേറ്റ പൈലറ്റുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. അറ്റകുറ്റപ്പണിക്കു ശേഷം രണ്ടു ദിവസം മുന്‍പാണു പരിശീലനത്തിനായി വിമാനം എത്തിച്ചത്.