സോമനാഥൻ കാബിനറ്റ് സെക്രട്ടറി
Sunday, August 11, 2024 2:24 AM IST
ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ടി.വി. സോമനാഥനെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു.
രാജീവ് ഗബ്ബ സ്ഥാനമൊഴിയുന്നതിനെത്തുടർന്നാണ് 1987 തമിഴ്നാട് കേഡർ ഉദ്യോഗസ്ഥനും കേന്ദ്ര ഫിനാൻസ് സെക്രട്ടറിയുമായ സോമനാഥന്റെ നിയമനം. രണ്ടുവർഷമാണു കാലാവധി.