നാല് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു-കാഷ്മീർ പോലീസ്
Sunday, August 11, 2024 2:24 AM IST
ജമ്മു-കാഷ്മീർ: കാഷ്മീരിലെ കഠ്വ ജില്ലയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് കരുതുന്ന നാല് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ എട്ടിന് ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ഉള്‍പ്പെടെ അഞ്ചു സൈനികരെ വധിച്ച ഭീകരരാണ് ഇവര്‍. പട്രോളിംഗിനിടെയായിരുന്നു ആക്രമണം.
പ്രദേശത്തു തെരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ല. ജെയ്ഷെ മുഹമ്മദ് സംഘടനയുടെ ഭാഗമായ കാഷ്മീര്‍ ടൈഗേഴ്സുമായി ബന്ധമുള്ള തീവ്രവാദികളാണ് ഇവര്‍.