സ്വേച്ഛാധിപത്യത്തിനെതിരേ പോരാടണം: സിസോദിയ
Sunday, August 11, 2024 2:24 AM IST
ന്യൂഡൽഹി: സ്വേച്ഛാധിപത്യത്തിനെതിരേ രാജ്യത്തെ എല്ലാവരും പോരാടണമെന്നു ജയിൽമോചിതനായ മുതിർന്ന എഎപി നേതാവ് മനീഷ് സിസോദിയ.
ഏകാധിപത്യത്തിനെതിരേ പ്രതിപക്ഷ നേതാക്കൾ ഒന്നിച്ചാൽ 24 മണിക്കൂറിനുള്ളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ജയിലിൽനിന്നു പുറത്തുവരുമെന്ന് സിസോദിയ പറഞ്ഞു. കേജരിവാൾ രാജ്യത്തെ സത്യസന്ധതയുടെ പ്രതീകമാണ്.
കേജരിവാളിന്റെ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ട്. ഒരു രഥത്തിന്റെ കുതിരകൾ മാത്രമാണു താനടക്കമുള്ളവർ. യഥാർഥ സാരഥി ജയിലിലാണ്. അദ്ദേഹം ഉടൻ പുറത്തുവരും.
സ്വേച്ഛാധിപത്യത്തെ ചവിട്ടിമെതിക്കാൻ ഭരണഘടനയുടെ അധികാരം സുപ്രീംകോടതി ഉപയോഗിച്ചെന്നും സിസോദിയ പറഞ്ഞു.