മണ്ണിടിച്ചിൽ: ബംഗളൂരു-മംഗളൂരു പാതയിൽ ട്രെയിനുകൾ വൈകി
Sunday, August 11, 2024 2:24 AM IST
ബംഗളൂരു: കർണാടകത്തിലെ ഹാസനിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ബംഗളൂരു-മംഗളൂരു റൂട്ടിൽ ട്രെയിൻ സർവീസുകൾ വൈകി.
ഹാസനിലെ സക്ലേഷ്പുരിനും ബല്ലുപേട്ടിനും ഇടയിലാണ് ഇന്നലെ ഉച്ചയ്ക്കു മണ്ണിടിച്ചിൽ ഉണ്ടായത്. ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്, ബംഗളൂരു-മുരുഡേശ്വർ എക്സ്പ്രസ്, കണ്ണൂർ-ബംഗളുരു എക്സ്പ്രസ്, കർവാർ-ബംഗളൂരു പഞ്ചഗംഗ സൂപ്പർഫാസ്റ്റ് തുടങ്ങിയ ട്രെയിനുകൾ ഇതോടെ പലയിടത്തായി നിർത്തിയിട്ടു.