മണിപ്പുരിൽ വീണ്ടും വെടിവയ്പ്
Sunday, August 11, 2024 2:24 AM IST
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സായുധസംഘങ്ങൾ തമ്മിൽ വെടിവയ്പ്. തെങ്നോപാലിൽ വെള്ളിയാഴ്ച ഒരേ സമുദായത്തിൽപ്പെട്ട രണ്ടു സംഘങ്ങൾ ഏറ്റുമുട്ടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനായി കൂടുതൽ ഭടന്മാരെ മേഖലയിൽ വിന്യസിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
വ്യാഴാഴ്ച ബിഷ്ണുപുരിലെ തോർബംഗിൽ സായുധസംഘം വീടു നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെ ആക്രമിച്ചതായി പോലീസ്അറിയിച്ചു. 30 മിനിറ്റ് നീണ്ട വെടിവയ്പിൽ ആർക്കും പരിക്കില്ല. സുരക്ഷാസേന എത്തിയയോടെ അക്രമികൾ സ്ഥലംവിടുകയായിരുന്നു. മേഖലയിൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്നും പോലീസ് വിശദീകരിച്ചു.