നീറ്റ് പിജി പരീക്ഷയ്ക്കു മാറ്റമില്ല
Saturday, August 10, 2024 2:13 AM IST
ന്യൂഡൽഹി: നാളെ നടക്കാനിരിക്കുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
പരീക്ഷയ്ക്ക് രണ്ടു ദിവസം മുന്പ് അതു മാറ്റിവയ്ക്കാൻ ഉത്തരവിടാനാകില്ലെന്നു കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
രണ്ടു ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതാനുണ്ടെന്നും 50 ഉദ്യോഗാർഥികൾ നൽകിയ ഹർജി കാരണം അതു മാറ്റിവയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.