ബുദ്ധദേബ് ഭട്ടാചാര്യക്കു വിട
Saturday, August 10, 2024 2:13 AM IST
കോൽക്കത്ത: മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യക്കു വിട നൽകി കോൽക്കത്ത. അലിമുദ്ദീൻ സ്ട്രീറ്റിലെ സിപിഎം ആസ്ഥാനത്ത് പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
പൊതുദർശനത്തിനുശേഷം ബുദ്ധദേബിന്റെ ആഗ്രഹപ്രകാരം, സർക്കാർ ഉടമസ്ഥതയിലുള്ള എൻആർഎസ് ആശുപത്രിക്കു മൃതദേഹം വിട്ടുനല്‍കി.
വൈകുന്നേരം 5.30 ഓടെ മൃതദേഹം ആശുപത്രി അധികൃതർക്ക് കുടുംബവും പാർട്ടി നേതാക്കളും ചേർന്നാണു കൈമാറിയത്.
കോൽക്കത്ത പാം അവന്യുവിലെ ഫ്ലാറ്റിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.