മുംബൈ കോളജിലെ ഹിജാബ് നിരോധനം സുപ്രീംകോടതി സ്റ്റേ ചെയ്തു
Saturday, August 10, 2024 2:13 AM IST
ന്യൂഡൽഹി: കോളജ് കാന്പസിൽ ഹിജാബും ബുർഖയും നഖാബും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ നിരോധിച്ച മുംബൈ കോളജിന്റെ നടപടി സുപ്രീംകോടതി സ്റ്റേചെയ്തു.
ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്നയും ജസ്റ്റീസ് സഞ്ജീവ് കുമാറും അടങ്ങുന്ന ബഞ്ചിന്റെ തീരുമാനം.
തീരുമാനത്തിന്റെ പേരിൽ എൻജി ആചാര്യ, ഡികെ. മറാത്തെ കോളജുകൾ നടത്തുന്ന ചെന്പൂരിലെ ത്രോംബെ വിദ്യാഭ്യാസ സൊസൈറ്റിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.