വൈഎസ്ആർസിപി നേതാവ് കാളികൃഷ്ണ ശ്രീനിവാസ് പാർട്ടി വിട്ടു
Saturday, August 10, 2024 2:13 AM IST
അമരാവതി: മുതിർന്ന വൈഎസ്ആർസിപി നേതാവ് എ. കാളികൃഷ്ണ ശ്രീനിവാസ് പാർട്ടി വിട്ടു. മുൻ വൈഎസ്ആർസിപി സർക്കാരിൽ ശ്രീനിവാസ് ആരോഗ്യമന്ത്രിയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏലൂരു മണ്ഡലത്തിൽ ശ്രീനിവാസ് 62,000 വോട്ടിന് ടിഡിപിയിലെ ബി. രാധാ കൃഷ്ണയ്യയോടു പരാജയപ്പെട്ടിരുന്നു.