ഹിമാചൽപ്രദേശ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി
Saturday, August 10, 2024 2:13 AM IST
ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി.
ഇന്നലെ സിംല ജില്ലയിലെ സുന്നി പട്ടണത്തിനടുത്തുള്ള ഡോഗ്രി പ്രദേശത്ത് നാലു മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരാൾ കൗമാരക്കാരനുമാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.