ബംഗാളിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി
Saturday, August 10, 2024 2:13 AM IST
ന്യൂഡൽഹി: ബംഗാളിൽനിന്ന് പെട്രോളുമായി ബിഹാറിലേക്കു വരികയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ അഞ്ചു ബോഗികൾ പാളം തെറ്റി.
ഇന്നലെ രാവിലെ 10.45ന് ബംഗാളിലെ മാൽഡയിൽ കുമേദ്പുർ സ്റ്റേഷനുസമീപമായിരുന്നു അപകടം. അട്ടിമറിശ്രമം നടന്നിട്ടുണ്ടോ എന്നു പരിശോധിച്ചുവരികയാണ്.