മാവോയിസ്റ്റ് കമാൻഡർ അറസ്റ്റിൽ
Saturday, August 10, 2024 2:13 AM IST
മേദിനിനഗർ: തലയ്ക്ക് പത്തു ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് സോണൽ കമാൻഡർ സീതാറാം രാജ്വാർ (61) അറസ്റ്റിൽ.ഇയാൾക്കെതിരേ 51 കേസുകളുണ്ട്.
40 വർഷമായി മാവോയിസ്റ്റ് പ്രവർത്തകനാണ്. കൊലപാതകം, കലാപം, പണാപഹരണം, പോലീസുമായുള്ള ഏറ്റുമുട്ടൽ തുടങ്ങി വിവിധ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് പലാമു എസ്പി റീഷ്മ രമേശൻ പറഞ്ഞു.