തെലുങ്കു താരങ്ങളും ദുരിതാശ്വാസ സഹായം വാഗ്ദാനം ചെയ്തു
Monday, August 5, 2024 1:30 AM IST
മുംബൈ: ഉരുൾ തകർത്തെറിഞ്ഞ വയനാടിനു കൈത്താങ്ങാകാൻ തെലുങ്കു സൂപ്പർ താരങ്ങളും. ചിരഞ്ജീവി, രാംചരൺ, അല്ലു അർജുൻ എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുക.
വയനാട്ടിലെ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ മൂവരും പുനരധിവാസ ശ്രമങ്ങൾക്കുള്ള തങ്ങളുടെ സംഭാവനയും പ്രഖ്യാപിച്ചു. ചിരഞ്ജീവിയും മകൻ രാംചരണും ചേർന്ന് ഒരു കോടിരൂപ നല്കും. അല്ലു അർജുൻ 25 ലക്ഷം രൂപ നല്കുമെന്നും എക്സിലൂടെ അറിയിച്ചു.