സിബിഎസ്സി 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Sunday, August 4, 2024 1:35 AM IST
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്സി) 12-ാം ക്ലാസ് സപ്ലിമെന്ററി (കന്പാർട്ട്മെന്റ്) പരീക്ഷയിൽ പെണ്‍കുട്ടികൾ മുന്നിൽ.
ആണ്‍കുട്ടികളേക്കാൾ (27.90) 5.57 ശതമാനം കൂടുതലാണ് ഈ വർഷം പെണ്‍കുട്ടികളുടെ വിജയശതമാനം (33.47 ശതമാനം). പരീക്ഷയെഴുതിയ 1,27,473 വിദ്യാർഥികളിൽ 37,957 പേർ വിജയിച്ചു. 29.78 ശതമാനമാണു വിജയം.
ജൂലൈ 15 മുതൽ 22 വരെയായിരുന്നു സപ്ലിമെന്ററി പരീക്ഷ. റോൾ നന്പർ, സ്കൂൾ നന്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ ഉപയോഗിച്ച് results.cbse.nic.in ൽ വിദ്യാർഥികൾക്ക് മാർക്ക് പരിശോധിക്കാം. പത്താം ക്ലാസ് കന്പാർട്ട്മെന്റ് (സപ്ലിമെന്ററി) ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും.