ഡൽഹിയിൽ നൈജീരിയൻ പൗരൻ വെടിയേറ്റു കൊല്ലപ്പെട്ടു
Monday, July 8, 2024 3:12 AM IST
ന്യൂഡൽഹി: ഡൽഹിയിൽ നൈജീരിയൻ പൗരനെ രണ്ടു പേർ വെടിവച്ചു കൊന്നു. ഔട്ടർ ഡൽഹിയിലെ നിലോതി എക്സ്റ്റെൻഷൻ മേഖലയിൽ ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.
ചന്ദ്രവിഹാർ മേഖലയിൽ താമസിക്കുന്ന സൺഡേ ഏണസ്റ്റ് മോറ(40) ആണ് ഒരു തുണിക്കടയ്ക്കു പുറത്ത് ആക്രമിക്കപ്പെട്ടത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.