സംഘർഷം: ബാലസോറിൽ നിരോധനാജ്ഞ
Wednesday, June 19, 2024 1:32 AM IST
ബാലസോർ: ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഒഡീഷയിലെ ബാലസോർ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.
പ്രദേശത്തെ ഇന്റർനെറ്റ് സേവനവും നിർത്തി വച്ചു. ഭുജാഖിയ പിർ പ്രദേശത്ത് റോഡിൽ മൃഗബലി നടത്തിയതിനെതിരേ ഒരു സംഘം ആളുകൾ പ്രതിഷേധം നടത്തി. ഇവർക്കു നേരേ മറ്റൊരു സംഘം കല്ലെറിഞ്ഞതോടെ സംഘർഷം മൂർച്ഛിക്കുകയായിരുന്നു.
സംഭവത്തിൽ മുപ്പതോളം പേരെ അറസ്റ്റ് ചെയ്തു. എഡിജിപി (ലോ ആൻഡ് ഓർഡർ) സഞ്ജയ് കുമാർ നഗരത്തിൽ ക്യാന്പ് ചെയ്യുന്നുണ്ട്