ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​പ​​​ദ​​​വി​​​യി​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷം തി​​​ക​​​ച്ച മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യെ അ​​​ഭി​​​ന​​​ന്ദി​​​ച്ച് രാ​​​ഹു​​​ൽ ഗാ​​​ന്ധി ഉ​​​ൾ​​​പ്പെ​​​ടെ നേ​​​താ​​​ക്ക​​​ൾ. 24 വ​​​ർ​​​ഷ​​​ത്തി​​നു​​ശേ​​ഷം ഗാ​​​ന്ധി കു​​​ടും​​​ബ​​​ത്തി​​​നു പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള ആ​​​ദ്യ അ​​​ധ്യ​​​ക്ഷ​​​നെ​​​ന്ന ഖ്യാ​​തി​​യോ​​ടെ 2022 ഒ​​​ക്ടോ​​​ബ​​​ർ 26 നാ​​​ണ് ഖാ​​ർ​​ഗെ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന​​ത്.

2014 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ശ്ര​​ദ്ധേ​​യ പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ ഖാ​​​ർ​​​ഗെ​​​യു​​​ടെ പ​​​ങ്ക് വ​​​ലു​​​താ​​​ണെ​​​ന്ന് നേ​​​താ​​​ക്ക​​​ൾ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഡ​​​ൽ​​​ഹി രാ​​​ജാ​​​ജി മാ​​​ർ​​​ഗി​​​ലെ ഖാ​​​ർ​​​ഗെ​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി, അ​​​ജ​​​യ് മാ​​​ക്ക​​​ൻ, ജ​​​യ്റാം ര​​​മേ​​​ശ്, കു​​​മാ​​​രി ഷെ​​​ൽ​​​ജ, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, താ​​​രി​​​ഖ് അ​​​ൻ​​​വ​​​ർ തു​​​ട​​​ങ്ങി​​​യ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​ൾ ആ​​ശം​​സ​​ക​​ളു​​മാ​​യി എ​​ത്തി.


2019 പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 52 സീ​​​റ്റ് മാ​​​ത്ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന കോ​​​ൺ​​​ഗ്ര​​​സി​​​ന് ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 99 സീ​​​റ്റു​​​ക​​​ൾ നേ​​​ടാ​​​ൻ ഖാ​​ർ​​ഗ​​യ​​ടെ നേ​​തൃ​​ത്വ​​ത്തി​​ലൂ​​ടെ ക​​ഴി​​ഞ്ഞു. ഇ​​​തി​​​നു​​​പു​​​റ​​​മേ 2022 ൽ ​​​ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ലും 2023 ൽ ​​​ക​​​ർ​​​ണാ​​​ട​​​ക, തെ​​​ലു​​​ങ്കാ​​​ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കാ​​നു​​മാ​​യി. അ​​തേ​​സ​​മ​​യം ഛത്തി​​​സ്ഗ​​​ഡി​​​ലും രാ​​​ജ​​​സ്ഥാ​​​നി​​​ലും ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഭ​​​ര​​​ണം ന​​​ഷ്ട​​​മാ​​​യ​​​തു​​​ൾ​​​പ്പെ​​​ടെ തി​​​രി​​​ച്ച​​​ടി​​​ക​​​ളും ഖാ​​ർ​​ഗ അ​​ധ്യ​​ക്ഷ​​പ​​ദ​​വി​​യി​​ലെ​​ത്തി​​യ​​ശേ​​ഷ​​മാ​​ണ്.