ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ൽ ഡ​ൽ​ഹി എ​ൻ​സി​ആ​ർ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ജ​ന്ദ​ർ​മ​ന്ദ​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. മ​ണി​പ്പൂ​രി​ലെ കു​ക്കി സം​ഘ​ട​ന​ക​ള​ട​ക്കം രാ​ജ്യ​ത്തെ വി​വി​ധ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി.

മ​ണി​പ്പു​രി​ൽ അ​ക്ര​മം തു​ട​ങ്ങിയിട്ട് 500 ദി​വ​സ​മാ​യെ​ന്നും ഇ​രു​ന്നൂ​റോ​ളം പ​ള്ളി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടെ​ന്നും എ​ന്നാ​ൽ കേ​ന്ദ്രം യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും എ​ൻ​സി​ആ​ർ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി. ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ൽ നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും കേ​ന്ദ്രം മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ആ​രോ​പി​ച്ചു.