ന്യൂ​​​ഡ​​​ൽ​​​ഹി: ര​​​ണ്ട് ആ​​​ഴ്ച​​​ക്കി​​​ടെ മു​​​ന്നൂ​​​റോ​​​ളം വി​​​മാ​​​ന ​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു​​നേ​​​രേ വ്യാ​​​ജ​​​ ബോം​​​ബ് ഭീ​​​ഷ​​​ണി​​​യു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് ക​​​ർ​​​ശ​​​ന​​​ നി​​​ർ​​​ദേ​​​ശ​​​വു​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

വ്യാ​​​ജ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യാ​​​ലു​​​ട​​​ൻ നീ​​​ക്കം ചെ​​​യ്യാ​​​ൻ എ​​​ക്സും മെ​​​റ്റ​​​യും​​പോ​​​ലു​​​ള്ള ക​​​ന്പ​​​നി​​​ക​​​ൾ ന​​ട​​പ​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം, തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടാ​​​ൽ 72 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ അ​​​ധി​​​കാ​​​രി​​​ക​​​ളെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ഐ​​​ടി മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ണ്ട്. ഇ​​​തി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ ഐ​​​ടി ആ​​​ക്ട് ​പ്ര​​​കാ​​​രം കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും മ​​​ന്ത്രാ​​​ല​​​യം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.


ക​​​ഴി​​​ഞ്ഞ പ​​​ന്ത്ര​​​ണ്ടു​ ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 275 വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു ബോം​​​ബ് ഭീ​​​ഷ​​​ണി​​​യു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മു​​​ന്ന​​​റി​​​യി​​​പ്പ്. ഇ​​​വ​​​യി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു​​ണ്ടാ​​യ​​ത്. ക​​​ന​​​ത്ത സാ​​​ന്പ​​​ത്തി​​​ക ന​​​ഷ്ട​​​ത്തി​​​നു പു​​​റ​​​മേ യാ​​​ത്രാ​​​ദു​​​രി​​​ത​​​വും ഉ​​​ണ്ടാ​​​യി.