ന്യൂ​ഡ​ൽ​ഹി: ഹി​ന്ദി​യി​ൽ ക​ത്തെ​ഴു​തി​യ കേ​ന്ദ്ര​മ​ന്ത്രി​ക്ക് ത​മി​ഴി​ൽ മ​റു​പ​ടി​യെ​ഴു​തി ഡി​എം​കെ എം​പി. രാ​ജ്യ​സ​ഭാ എം​പി പു​തു​ക്കോ​ട്ടൈ എം.​എം. അ​ബ്‌​ദു​ള്ള​യാ​ണു കേ​ന്ദ്ര​മ​ന്ത്രി ര​വ്നീ​ത് സിം​ഗ് ബി​ട്ടു​വി​ന്‍റെ ഹി​ന്ദി ക​ത്തി​നു ത​മി​ഴി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഹി​ന്ദി​യി​ലെ​ഴു​തി​യ ക​ത്തി​ലെ ഒ​രു വാ​ക്കു​പോ​ലും ത​നി​ക്കു മ​ന​സി​ലാ​യി​ല്ലെ​ന്ന് അ​ബ്‌​ദു​ള്ള ത​മി​ഴി​ലെ​ഴു​തി.

ട്രെ​യി​നു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം, ശു​ചി​ത്വം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ഡി​എം​കെ നേ​താ​വ് കേ​ന്ദ്ര റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ച​ത്. റെ​യി​ൽ​വെ സ​ഹ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്നു​ള്ള ക​ത്ത് എ​പ്പോ​ഴും ഹി​ന്ദി​യി​ലാ​ണ്.


ത​നി​ക്കു ഹി​ന്ദി അ​റി​യി​ല്ലെ​ന്നും ദ​യ​വാ​യി ഇം​ഗ്ലീ​ഷി​ൽ ക​ത്ത​യ​യ്ക്ക​ണ​മെ​ന്നും മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചുപ​റ​ഞ്ഞു. പ​ക്ഷേ വീ​ണ്ടു​മെ​ത്തി​യ ക​ത്തും ഹി​ന്ദി​യി​ലാ​യി​രു​ന്നു. അ​തി​നാ​ൽ അ​വ​ർ​ക്കു മ​ന​സി​ലാ​കാ​വു​ന്ന ത​ര​ത്തി​ൽ മ​റു​പ​ടി അ​യ​ച്ചു- മ​ന്ത്രി​യു​ടെ ഹി​ന്ദി ക​ത്തും ത​മി​ഴി​ലു​ള്ള എം​പി​യു​ടെ മ​റു​പ​ടി​യും ഒ​രു​മി​ച്ച് എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്തു​കൊ​ണ്ട് അ​ബ്‌​ദു​ള്ള വി​ശ​ദീ​ക​രി​ച്ചു.