രാ​​ജ്കോ​​ട്ട്: ഗു​​ജ​​റാ​​ത്തി​​ലെ രാ​​ജ്കോ​​ട്ടി​​ൽ പ​​ത്ത് ഹോ​​ട്ട​​ലു​​ക​​ൾ​​ക്കു ബോം​​ബ് ഭീ​​ഷ​​ണി. മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ന​​ഗ​​ര​​ത്തെ മു​​ൾ​​മു​​ന​​യി​​ൽ നി​​ർ​​ത്തി​​യെ​​ങ്കി​​ലും വി​​ശ​​ദ​​പ​​രി​​ശോ​​ധ​​ന​​യി​​ൽ ഭീ​​ഷ​​ണി വ്യാ​​ജ​​മാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12:45 ഓ​​ടെ ഇ​​മെ​​യി​​ൽ സ​​ന്ദേ​​ശ​​മാ​​യാ​​ണു ഭീ​​ഷ​​ണി എ​​ത്തി​​യ​​ത്.


ഏ​​താ​​നും മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ള്ളി​​ൽ പ​​ത്ത് ഹോ​​ട്ട​​ലു​​ക​​ൾ ബോം​​ബ് വ​​ച്ച് ത​​ക​​ർ​​ക്കു​​മെ​​ന്ന് കാ​​ൻ ഡെ​​ൻ എ​​ന്ന​​യാ​​ളു​​ടെ പേ​​രി​​ലാ​​ണ് സ​​ന്ദേ​​ശം എ​​ത്തി​​യ​​ത്. മ​​ണി​​ക്കൂ​​റോ​​ളം നീ​​ണ്ട പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ശേ​​ഷം ഭീ​​ഷ​​ണി വ്യാ​​ജ​​മാ​​ണെ​​ന്നു സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.