ദേവേന്ദർ യാദവ് ചുമതലയേറ്റു
Monday, May 6, 2024 5:07 AM IST
ന്യൂഡൽഹി: ഡൽഹി പിസിസി അധ്യക്ഷനായി ദേവേന്ദർ യാദവ് ചുമതലയേറ്റു. ഡൽഹിയിൽ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായിരുന്നു ദേവേന്ദർ യാദവ്. ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഠിനമായി പരിശ്രമിക്കുമെന്ന് ചുമതലയേറ്റശേഷം യാദവ് പറഞ്ഞു. ഡൽഹിയിലെ ഏഴ് സീറ്റുകളിലും ഇന്ത്യ സഖ്യം വിജയിക്കുമെന്നും യാദവ് പ്രതികരിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അരവിന്ദർ സിംഗ് ലൗലി രാജിവച്ച് ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് ദേവേന്ദർ യാദവ് ചുമതലയേറ്റത്. ശനിയാഴ്ച ലൗലി ബിജെപിയിൽ അംഗത്വം സ്വീകരിച്ചിരുന്നു. ഡൽഹിയിൽ കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള സഖ്യത്തിൽ പ്രതിഷേധിച്ചാണ് ലൗലി പാർട്ടി വിട്ടത്.