ബിഎസ്പി നേതാവ് ഷാ ആലം സമാജ്വാദി പാർട്ടിയിൽ
Thursday, February 29, 2024 12:32 AM IST
ലക്നോ: യുപിയിലെ ബിഎസ്പി നേതാവും മുൻ എംഎൽഎയുമായ ഗുഡു ജമാലി എന്ന ഷാ ആലം സമാജ്വാദി പാർട്ടിയിൽ ചേർന്നു. അസംഗഡിലെ മുബാറക്പുർ മണ്ഡലത്തിൽനിന്ന് 2012, 2017 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജമാലി വിജയിച്ചിട്ടുണ്ട്.
അസംഗഡ് ജില്ലയിൽ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. അസംഗഡിൽ 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മുലായം സിംഗിനെതിരേയും 2022ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എസ്പിയിലെ ധർമേന്ദ്ര യാദവിനെതിരേയും ജമാലി ബിഎസ്പി ടിക്കറ്റിൽ മത്സരിച്ചിട്ടുണ്ട്.
2022ൽ ബിജെപിയിലെ ദിനേഷ് ലാൽ നിർഹുവ വിജയിച്ചത് ജമാലിയുടെ സാന്നിധ്യംകൊണ്ടായിരുന്നു. ദിനേഷ് ലാൽ 3.12 ലക്ഷം വോട്ടും ധർമേന്ദ്ര യാദവ് 3.04 ലക്ഷം വോട്ടും ജമാലി 2.66 ലക്ഷം വോട്ടും നേടി.