മം​​​ഗ​​​ളൂ​​​രു: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നും ഗോ​​​വ​​​യ്ക്കു​​​മി​​​ട​​​യി​​​ലെ രാ​​​ത്രി​​​കാ​​​ല തീ​​​വ​​​ണ്ടി​​​ക​​​ളി​​​ല്‍ ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​രു​​​ടെ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും വി​​​ല​​​പി​​​ടി​​​പ്പു​​​ള്ള മു​​​ത​​​ലു​​​ക​​​ളും ക​​​വ​​​ര്‍​ച്ച ചെ​​​യ്യു​​​ന്ന​​​ത് പ​​​തി​​​വാ​​​ക്കി​​​യ യു​​​പി സ്വ​​​ദേ​​​ശി​​​ക​​​ള്‍ മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ ആ​​​ര്‍​പി​​​എ​​​ഫി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

മി​​​ര്‍​സാ​​​പൂ​​​ര്‍ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ അ​​​ഭ​​​യ് രാ​​​ജ് സിം​​​ഗ് (26), ഹ​​​രി​​​ശ​​​ങ്ക​​​ര്‍ ഗി​​​രി (25) എ​​​ന്നി​​​വ​​​രാ​​​ണ് മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​ന്‍ റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നി​​​ല്‍ വ​​​ച്ച് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഗോ​​​വ പാ​​​ത​​​യി​​​ല്‍ രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​രു​​​ടെ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും മ​​​റ്റും ക​​​വ​​​ര്‍​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ള്‍ അ​​​ടി​​​ക്ക​​​ടി ഉ​​​ണ്ടാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പാ​​​ല​​​ക്കാ​​​ട് ആ​​​ര്‍​പി​​​എ​​​ഫ് ക്രൈം ​​​ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് വി​​​ഭാ​​​ഗ​​​വും സ്‌​​​പെ​​​ഷ​​​ല്‍ സ്‌​​​ക്വാ​​​ഡും സം​​​യു​​​ക്ത സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.


പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രു​​​ടെ കൈ​​​യി​​​ല്‍​നി​​ന്ന് ആ​​​റ​​​ര​​​ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന 16 പ​​​വ​​​ന്‍ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശി​​​ല്‍​നി​​​ന്നും വി​​​മാ​​​ന​​​മാ​​​ര്‍​ഗം ഗോ​​​വ​​​യി​​​ല്‍ എ​​​ത്തു​​​ക​​​യും അ​​​വി​​​ടെ​​നി​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​രെ​​​യും തി​​​രി​​​ച്ചും രാ​​​ത്രി​​​വ​​​ണ്ടി​​​ക​​​ളി​​​ല്‍ യാ​​​ത്ര ചെ​​​യ്ത് മോ​​​ഷ​​​ണം ന​​​ട​​​ത്തി തി​​​രി​​​ച്ചു​​​പോ​​​വു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ രീ​​​തി.

രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ല്‍ ഇ​​​വ​​​ര്‍ ക​​​വ​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ​​​താ​​​യാ​​​ണു സൂ​​​ച​​​ന. ആ​​​ര്‍​പി​​​എ​​​ഫ് ക്രൈം ​​​ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ എ​​​ന്‍. കേ​​​ശ​​​വ​​​ദാ​​​സ്, മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​ന്‍ ആ​​​ര്‍​പി​​​എ​​​ഫ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ മ​​​നോ​​​ജ്കു​​​മാ​​​ര്‍ യാ​​​ദ​​​വ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​വ​​​രെ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കാ​​​യി മം​​​ഗ​​​ളൂ​​​രു റെ​​​യി​​​ല്‍​വേ പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി.