ടിക്കാറാം മീണ കോണ്‍ഗ്രസ് പ്രകടന പത്രികാ സമിതി കോ-കണ്‍വീനർ
Wednesday, September 13, 2023 2:47 AM IST
ജയ്പുർ: കേരള കേഡർ മുൻ ഐഎഎസ് ഓഫീസർ ടിക്കാറാം മീണയെ രാജസ്ഥാൻ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക സമിതി കോ-കണ്‍വീനറായി നിയമിച്ചു. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണ കഴിഞ്ഞയാഴ്ചയാണു കോണ്‍ഗ്രസിൽ ചേർന്നത്. കേരളത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പദവിവരെ അലങ്കരിച്ച മീണ രാജസ്ഥാൻ സ്വദേശിയാണ്.
മുതിർന്ന കോണ്‍ഗ്രസ് നേതാവ് സി.പി. ജോഷിയാണു തെരഞ്ഞെടുപ്പ് പ്രകടനപത്രിക സമിതി അധ്യക്ഷൻ. കഴിഞ്ഞയാഴ്ച ഡൽഹിയിൽവച്ചാണ് ടിക്കാറാം മീണ കോണ്‍ഗ്രസിൽ ചേർന്നത്.