ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയോടു വിയോജിപ്പ്; ‘ഇന്ത്യ’ മുന്നണിയ ബാധിക്കില്ല: രാഘവ് ഛദ്ദ
Wednesday, September 13, 2023 2:47 AM IST
ന്യൂഡൽഹി: സനാതന ധർമത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയോടു യോജിക്കുന്നില്ലെന്ന് ആംആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ.
എന്നാൽ, ചെറിയ പാർട്ടികളുടെ നേതാക്കളുടെ പ്രസ്താവനകൾ ‘ഇന്ത്യ’ സഖ്യത്തെ ബാധിക്കില്ലെന്നും രാഘവ് ഛദ്ദ പറഞ്ഞു. ഉദയനിധിയുടേത് ഇന്ത്യ സഖ്യത്തിന്റെ അഭിപ്രായമല്ല. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിങ്ങനെ രാജ്യം നേരിടുന്ന പ്രതിസന്ധികളെയാണു സഖ്യം ഉയർത്തിക്കാട്ടുന്നതെന്നാണ് രാഘവ് ഛദ്ദയുടെ പ്രതികരണം. എൻസിപി നേതാവ് ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിൽ ഇന്ത്യ സഖ്യം ഇന്ന് യോഗം ചേരും.