മമത മന്ത്രിസഭയിൽ അഴിച്ചുപണി
Tuesday, September 12, 2023 12:40 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് മന്ത്രിസഭയിൽ അഴിച്ചുപണി.
ടൂറിസം വകുപ്പ് നഷ്ടമായ ബബുൽ സുപ്രിയോയ്ക്കാണ് വലിയ നഷ്ടം. ഐടി വകുപ്പിനൊപ്പം പാരന്പര്യേതര ഊർജ്ജമന്ത്രാലയത്തിന്റെ അധികചുമതലയും മാത്രമാണ് ഇനി ബബുൽ സുപ്രിയോയ്ക്കുള്ളത്.
ഇന്ദ്രാനിൽ സെൻ ആണ് പുതിയ ടൂറിസം മന്ത്രി. വനംമന്ത്രി ജ്യോതിപ്രിയ മുള്ളിക്കിന് പബ്ലിക് എന്റർപ്രൈസസ് ഉൾപ്പെടെ രണ്ട് വകുപ്പുകളുടെ അധിക ചുമതല ലഭിച്ചു.
പഞ്ചായത്ത് രാജ്-ഗ്രാമീണ വകുപ്പ് മന്ത്രി പ്രദീപ് മജുംദാറിന് സ്റ്റേറ്റ് കോർപറേഷൻ വകുപ്പിന്റെ അധികചുമതലയുമുണ്ട്. സഹകരണവകുപ്പിൽ നിന്നും അരുപ് റോയിയെ ഭക്ഷ്യസംസ്കരണ, ഹോർട്ടിക്കൾച്ചർ വകുപ്പിലേക്കു മാറ്റി. സഹകരണമന്ത്രി ഗുലാം റബ്ബാനിയാണ് പുതിയ പരിസ്ഥിതിമന്ത്രി.