ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിലും വേണം: യാത്രാനുഭവം പങ്കുവച്ച് എം.കെ.സ്റ്റാലിൻ
Monday, May 29, 2023 12:12 AM IST
ചെന്നൈ:സംസ്ഥാനത്തേക്ക് നിക്ഷേപകരെ ക്ഷണിക്കുന്നതിന് ജപ്പാനിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഒസാകയിൽനിന്ന് ടോക്കിയോ വരെ ബുള്ളറ്റ് ട്രെയിനിൽ യാത്രചെയ്തു.
500 കിലോമീറ്റർ ദുരം രണ്ടര മണിക്കൂർകൊണ്ട് പിന്നിട്ടുവെന്ന് യാത്രക്കിടെയിലെ ചിത്രങ്ങൾ സഹിതം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും യാത്ര എളുപ്പത്തിലാക്കാൻ ബുള്ളറ്റ് ട്രെയിൻ വേണമെന്ന അഭിപ്രായവും ട്വീറ്റിൽ മുഖ്യമന്ത്രി പങ്കുവച്ചു.