വിവാദ ഡോക്യുമെന്ററി: ബിബിസിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്
Tuesday, May 23, 2023 12:43 AM IST
ന്യൂഡൽഹി: വിവാദ ഡോക്യുമെന്ററിക്കെതിരേ നൽകിയ അപകീർത്തി കേസിൽ ഡൽഹി ഹൈക്കോടതി ബിബിസിക്ക് നോട്ടീസ് അയച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റക്കാരനാക്കി ചിത്രീകരിച്ചുവെന്നാരോപിച്ചു വിലക്ക് ഏർപ്പെടുത്തിയ ഡോക്യുമെന്ററിക്കെതിരേ ഗുജറാത്തിലെ സന്നദ്ധസംഘടനയായ ജസ്റ്റീസ് ഓണ്‍ ട്രയൽ ആണ് കോടതിയെ സമീപിച്ചത്. കേസിൽ സെപ്റ്റംബറിൽ വാദം കേൾക്കും.