ഒന്പതു കോടിയുടെ ചരസുമായി രണ്ടു പേർ പിടിയിൽ
Monday, May 22, 2023 12:42 AM IST
ലക്നോ: മയക്കുമരുന്നുകടത്ത് സംഘത്തിലെ രണ്ടുപേരെ 16 കിലോ ചരസുമായി നർക്കോട്ടിക് വിഭാഗം പിടികൂടി. ഒന്പതുകോടി രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. ഇവരിലൊരാൾ നേപ്പാൾ സ്വദേശിയും രണ്ടാമത്തെയാൾ യുപിയിലെ മഹാരാജ് ഗഞ്ച് സ്വദേശിയുമാണ്. പിടിയിലായവർക്കു വൻകിട മയക്കുമരുന്നു സംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.