ജി 20 വർക്കിംഗ് ഗ്രൂപ്പ് യോഗത്തിനു ശ്രീനഗർ ഒരുങ്ങി
Monday, May 22, 2023 12:42 AM IST
ശ്രീനഗർ: ജി 20 രാജ്യങ്ങളുടെ ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിനായി ശ്രീനഗർ ഒരുങ്ങി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറുപതോളം പ്രതിനിധികളും 20 മാധ്യമപ്രവർത്തകരും ഇന്നാരംഭിക്കുന്ന യോഗത്തിൽ പങ്കെടുക്കും. ജമ്മുകാഷ്മീരിനു സവിശേഷാധികാരം നൽകുന്ന 370-ാം വകുപ്പ് പിൻവലിച്ചശേഷം നടക്കുന്ന രാജ്യാന്തരതലത്തിലെ ആദ്യത്തെ യോഗമാണിത്. 24 നാണ് സമാപനം.