ഓൺലൈൻ ചൂതാട്ടം: തമിഴ്നാട് വീണ്ടും ബിൽ പാസാക്കി
Friday, March 24, 2023 2:04 AM IST
ചെന്നൈ: ഓൺലൈൻ ചൂതാട്ടം നിരോധിച്ചുകൊണ്ടുള്ള ബിൽ തമിഴ്നാട് നിയമസഭ വീണ്ടും പാസാക്കി. ബിൽ പുനഃപരിശോധിക്കണമെന്നു നിർദേശിച്ച് ഗവർണർ ആർ. എൻ. രവി ശിപാർശ സർക്കാരിനു തിരിച്ചയച്ചിരുന്നു. ഇതു സംബന്ധിച്ച ഗവർണറുടെ കത്ത് സ്പീക്കർ എം. അപ്പാവു സഭയിൽ വായിച്ചു.