തമിഴ്നാട്ടിൽ വാഹനാപകടത്തിൽ ആറു മരണം
Monday, March 20, 2023 3:04 AM IST
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ വാഹനാപകടത്തിൽ ആറു പേർ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന മിനിവാൻ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ഒന്പതു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു നിഗമനം.