എരുമേലിയിൽ അമിത നിരക്ക്: പരാതിയില്‍ വിശദീകരണം തേടി
Tuesday, January 7, 2025 2:07 AM IST
കൊച്ചി: എരുമേലിയിലെ സ്വകാര്യ പാര്‍ക്കിംഗ്, ടോയ്ലറ്റ്, ഹോട്ടല്‍ സൗകര്യങ്ങള്‍ക്ക് ശബരിമല തീര്‍ഥാടകരില്‍നിന്ന് അമിത നിരക്ക് ഈടാക്കുന്നെന്ന പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി.
സ്വകാര്യ സേവനദാതാക്കള്‍ ഒരുക്കുന്ന സംവിധാനവുമായി ബന്ധപ്പെട്ട് വ്യാപക പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സര്‍ക്കാറിന്റെയും ദേവസ്വം ബോര്‍ഡിന്റെയും പഞ്ചായത്തിന്റെയും വിശദീകരണം തേടിയത്. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.