സംസ്ഥാന ടെക്നിക്കൽ ഫെസ്റ്റ് ; കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിന് ശാസ്ത്ര കിരീടം
Tuesday, January 7, 2025 2:07 AM IST
സുൽത്താൻ ബത്തേരി: ആറാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിന് ഓവറോൾ ചാന്പ്യൻഷിപ്പ്.
86 പോയിന്റ് നേടിയാണു ശാസ്ത്ര കിരീടം ചൂടിയത്. കണ്ണൂർ തളിപ്പറന്പ് നടുവിൽ ടെക്നിക്കൽ ഹൈസ്കൂളാണ് റണ്ണർ അപ്പ്; 76 പോയിന്റ്. 74 പോയിന്റു വീതമുള്ള അടിമാലി ടെക്നിക്കൽ സ്കൂളും കൊടുങ്ങല്ലൂർ സ്കൂളുമാണ് മൂന്നാം സ്ഥാനം പങ്കുവച്ചത്. ടീം ഇനം വർക്കിംഗ് മോഡലിൽ ഓവറോൾ കിരീടം കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിനാണ്.
സ്റ്റിൽ മോഡൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ കൊടുങ്ങല്ലൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളും സ്റ്റിൽ മോഡൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ നടുവിലുമാണ് ചാന്പ്യൻമാർ.
എക്സിബിഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഗവ.ടെക്നിക്കൽ സ്കൂൾ കുറ്റിപ്പുറവും രണ്ടും മൂന്നും സ്ഥാനം കൊടുങ്ങല്ലൂർ ടെക്നിക്കൽ സ്കൂളും അടിമാലി ടെക്നിക്കൽ സ്കൂളുമാണ്.