പി. ജയരാജനെ ജയിൽ ഉപദേശകസമിതിയിൽനിന്നു പുറത്താക്കണം: പ്രതിപക്ഷനേതാവ്
Tuesday, January 7, 2025 2:07 AM IST
കൊച്ചി: പി. ജയരാജനെ ജയിൽ ഉപദേശക സമിതിയിൽനിന്ന് ഉടൻ പുറത്താക്കണണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ടു കുട്ടികളെ വെട്ടിക്കൊന്നതിന് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷിച്ച പ്രതികളെയാണു ജയിലിനു മുന്നിൽ ജയരാജൻ സ്വീകരിച്ചത്.
കൊല്ലാനും കൊല്ലിക്കാനും ഞങ്ങൾക്ക് അവകാശമുണ്ടെന്ന് ആവർത്തിക്കുന്ന അപരിഷ്കൃതരുടെ കൂട്ടമാണ് സിപിഎം. ആ പാർട്ടി കേരളത്തിന് അപമാനമാണ്. കൊന്നവനെ സംരക്ഷിക്കാൻ നമ്മുടെ നികുതിപ്പണം ചെലവാക്കുന്ന പാർട്ടിയാണ് കേരളം ഭരിക്കുന്നത്.
കൊലയാളികൾക്ക് പാർട്ടി എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു. വിഐപി ട്രീറ്റ്മെന്റാണ് പ്രതികൾക്ക് നൽകുന്നത്. ജയിൽമുറികൂടി എസിയാക്കി കൊടുക്കൂ. ഇതിനൊക്കെ ജനം മറുപടി ചോദിക്കും.