കൊ​​​​ച്ചി: ഭൂ​​​​മി​​​​യു​​​​ടെ റ​​​​വ​​​​ന്യൂ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി മു​​​​ന​​​​മ്പം ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ന​​​​ട​​​​ത്തു​​​​ന്ന ഉ​​​​പ​​​​വാ​​​​സ സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ നൂ​​റാം ദി​​​​ന​​​​ത്തി​​​​ൽ ‘രാപകൽ സമരം’ ന​​​​ട​​​​ത്തും.

അ​​​​സം​​​​ബ്ലി ഓ​​​​ഫ് ക്രി​​​​സ്ത്യ​​​​ൻ ട്ര​​​​സ്റ്റ് സ​​​​ർ​​​​വീ​​​​സ​​​​സി​​​​ന്‍റെ (ആ​​​​ക്ട്സ് ) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 20നു ​​​​രാ​​​​വി​​​​ലെ മു​​​​ത​​​​ൽ 21നു ​​​​രാ​​​​വി​​​​ലെ വ​​​​രെ​​​​യാ​​​​ണു സ​​​​മ​​​​രം.

വി​​​​വി​​​​ധ ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും. കു​​​​രു​​​​വി​​​​ള മാ​​​​ത്യൂ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​നും അ​​​​ഡ്വ. ചാ​​​​ർ​​​​ളി പോ​​​​ൾ ജ​​​​ന​​​​റ​​​​ൽ ക​​​​ൺ​​​​വീ​​​​ന​​​​റും ജോ​​​​സ​​​​ഫ് കോ​​​​ട്ടൂ​​​​രാ​​​​ൻ, ജോ​​​​ർ​​​​ജ് ഷൈ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ജോ​​​​യി​​​​ന്‍റ് ക​​​​ൺ​​​​വീ​​​​ന​​​​റു​​​​മാ​​​​യി 51 അം​​​​ഗ സ്വാ​​​​ഗ​​​​ത സം​​​​ഘ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.


കൊ​​​​ച്ചി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന ആ​​​​ക്ട്സ് സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​യോ​​​​ഗ​​​​ത്തി​​​​ൽ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ർ​​​​ജ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഷെ​​​​വ. വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, പ്ര​​​​ഫ. ഷേ​​​​ർ​​​​ലി സ്റ്റു​​​​വ​​​​ർ​​​​ട്ട്, ഷെ​​​​വ. ബി​​​​ബി ഏ​​​​ബ്ര​​​​ഹാം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.