ഓസ്കര് ഇന്റര്‍നാഷണല്‍ ഇവന്റ്സ് ഉടമ അറസ്റ്റില്‍
Wednesday, January 8, 2025 2:58 AM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ തൃക്കാക്കര എംഎല്‍എ ഉമ തോമസ് വീണു പരിക്കേറ്റ സംഭവത്തില്‍ പ്രതിയായ ഓസ്കര് ഇന്റര്‍നാഷണല്‍ ഇവന്റ്സ് ഉടമ പി.എസ്. ജിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ തൃശൂരില്‍നിന്നാണ് ഇയാളെ പാലാരിവട്ടം പോലീസ് പിടികൂടിയത്. ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിർദേശമുണ്ടായിട്ടും ജിനീഷ് അന്വേഷണസംഘം മുന്‍പാകെ ഹാജരായിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലാണെന്നും തിങ്കളാഴ്ച കീഴടങ്ങാമെന്നും പോലീസിനെ അറിയിച്ചിരുന്നു.
തിങ്കളാഴ്ചയും ഹാജരാകാതിരുന്നതോടെ തൃശൂരിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.