ചർച്ച നടത്തിയിട്ടില്ല: വി.ഡി. സതീശൻ
Tuesday, January 7, 2025 2:07 AM IST
കൊച്ചി: യുഡിഎഫിൽ ഏതെങ്കിലും കക്ഷിയെ എടുക്കാൻ ചെയർമാൻ എന്ന നിലയിൽ താൻ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നു വി.ഡി. സതീശൻ.
ചർച്ചയ്ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശനം കെപിസിസി രാഷ്ട്രീയ കാര്യസമിതി ചർച്ച ചെയ്യില്ല. അത് രാഷ്ട്രീയമായി എടുക്കേണ്ട നിലപാടാണ്.
യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തും. അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും മാധ്യമങ്ങൾ ഞങ്ങൾക്ക് തരണം. സമയമാകുമ്പോൾ എല്ലാം നിങ്ങളോട് പറയും-വി.ഡി. സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.