രാജഗിരിയില്‍ ‘ദ്യുതി’ ഇന്നുമുതല്‍
Wednesday, January 8, 2025 1:46 AM IST
കൊച്ചി: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന്റെയും ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ സോഷ്യല്‍ ഡവലപ്മെന്റിന്റെയും (ഐസിഎസ്ഡി) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സമ്മേളനം (ദ്യുതി) കാക്കനാട് രാജഗിരി വാലി കാമ്പസില്‍ ഇന്ന് ആരംഭിക്കും.
സാമൂഹിക പ്രവര്‍ത്തന-വികസന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ എന്നിവര്‍ സംവദിക്കുന്ന സമ്മേളനത്തില്‍ 28 രാജ്യങ്ങളില്‍നിന്നായി 150ല്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ മെംബര്‍ സെക്രട്ടറി ഡോ. രാജന് വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിക്കും.
‘സാമൂഹിക പ്രവര്‍ത്തനത്തിലെയും സാമൂഹിക വികസനത്തിലെയും നൂതന രീതികളും സുസ്ഥിര മാറ്റത്തിനായുള്ള ആഗോള സമൂഹത്തിന്റെ ഏകീകരണവും’എന്ന പ്രമേയത്തെ ആസ്പദമാക്കിയാണു സമ്മേളനം.