ഉമ തോമസ് എംഎല്‍എയെ മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു
Wednesday, January 8, 2025 1:46 AM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. ഉമ തോമസിന്റെ മകന് ഡോ. വിഷ്ണുവിനെ കണ്ട് മന്ത്രി സംസാരിച്ചു.
എംഎല്‍എയുടെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റുള്ളവരുടെ സഹായത്തോടെ എംഎല്‍എ കസേരയില്‍ ഇരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
മന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സ വിലയിരുത്തിവരുന്നു.
അണുബാധ നിയന്ത്രണത്തിന്റെ ഭാഗമായി നിലവില്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. അന്‍വര്‍ സാദത്ത് എംഎല്‍എ, എറണാകുളം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.