കേരള ബാങ്ക് റവന്യു റിക്കവറി: 20 ലക്ഷം വരെയുള്ള കുടിശികയ്ക്ക് തവണകൾ
Wednesday, January 8, 2025 2:58 AM IST
തിരുവനന്തപുരം: കേരള ബാങ്കിൽനിന്ന് എടുത്ത വായ്പകളിൽ റവന്യു റിക്കവറി കുടിശികയായ 20 ലക്ഷം രൂപ വരെയുള്ള കുടിശികകൾ തിരികെ അടയ്ക്കാൻ പരാമവധി തവണ അനുവദിക്കാൻ ആവശ്യമായ ഭേദഗതി വരുത്തി റവന്യു വകുപ്പ്.
നിലവിൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ആറു മുതൽ എട്ടു വരെ തവണ അനുവദിക്കാനാണ് വ്യവസ്ഥയുള്ളത്. 10 ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്ക് തവണ അനുവദിക്കേണ്ടതില്ലെന്ന് കേരള നികുതി വസൂലാക്കൽ ഭേദഗതി ആക്ട് സെകഷൻ 83 എയിൽ പറയുന്നു. ഇതിൽ ഭേദഗതി വരുത്തിയാണ് ഇളവ് അനുവദിക്കാവുന്ന റവന്യു റിക്കവറി കുടിശിക തുകയുടെ പരിധി 20 ലക്ഷമാക്കി ഉയർത്തിയത്.